Saturday 15th of December 2018

ഹോട്ടലുകളുടെ അടുക്കള വീഡിയോഗ്രാഫ് ചെയ്യും

Category: Wayanad Published: Thursday, 06 December 2018
വയനാട്: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയുടെ അടുക്കള അനുബന്ധ പ്രദേശങ്ങള്‍ വീഡിയോഗ്രാഫ് ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവിഭാഗം യോഗത്തെ തുടര്‍ന്നാണ് തീരുമാനം. വീഡിയോഗ്രാഫ് ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും സെക്രട്ടറി നിര്‍ദേശിച്ചു.