Monday 17th of December 2018

ക്യാമ്പുകളില്‍ സഹായമെത്തിച്ചു നല്‍കാം

Category: Wayanad Published: Friday, 10 August 2018
വയനാട്: സന്നദ്ധരായിട്ടുള്ള വ്യക്തികള്‍ക്കും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം തുടങ്ങിയ സഹായങ്ങള്‍ നല്‍കാം. ഇതിനായി വയനാട് കള്കടറേറ്റില്‍ സന്ദീപ് എന്നയാളെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9745166864, ടോള്‍ ഫ്രീ നമ്പര്‍ 1077.