Friday 28th of April 2017

'നാം മുന്നോട്ട്' സീറോ ഡ്രോപ്പ് ഔട്ട് പദ്ധതി തുടങ്ങി

Category: Wayanad Published: Wednesday, 04 January 2017
 
വയനാട്: ആര്‍.എം.എസ്. എ യുടെ സഹകരണത്തോടെ തരിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടപ്പിലാക്കുന്ന സീറോ ഡ്രോപ്പ്ഔട്ട് പദ്ധതി 'നാം മുന്നോട്ട്' കര്‌ലാസട് കളരിക്കോട് കോളനിയില്‍ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. അമ്പത് ശതമാനത്തോളം പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുളള വിദ്യാലയം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമായ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി പിടിഎയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഠനം ഉപേക്ഷിക്കുന്ന കുട്ടികള്ക്കും അവരുടെ രക്ഷിതാക്കള്ക്കും ബോധവല്ക്കംരണം, പഠനത്തോടൊപ്പം സമ്പാദ്യം, തുല്യതാ പരീക്ഷ എഴുതാനും പി എസ് സി രജിസ്‌ട്രേഷനും സഹായം, അറിവുത്സവം, ശുചിത്വ ബോധവല്ക്ക്രണം, പൊതുജനസഹായത്തോടെ ഭൗതിക സാഹചര്യ വികസനം, ലഘു പരീക്ഷകളിലൂടെ പൊതുപരീക്ഷക്ക് തയ്യാറാക്കല്‍ തുടങ്ങിയവയാണ് ആര്‍.എം.എസ്. എ വിഭാവനം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ ജിന്‍സി സണ്ണി മുഖ്യപ്രഭാഷണം നടത്തി. ആര്‍.എം.എസ്. എ അസി.പ്രോജക്ട് ഓഫീസര്‍ ശിവപ്രസാദ് പി. പദ്ധതി വിശദീകരിച്ചു.സാംസ്‌കാരികനിലയം നിര്‍മിക്കാന്‍ തരിയോട് ഗ്രാമ പഞ്ചായത്തിന് സ്ഥലം നല്കാന്‍ കോളനി കാരണവര്‍ വേരന്‍ ചടങ്ങില്‍ സന്നദ്ധത അറിയിച്ചു. പിടിഎപ്രസിഡന്റ് മുസ്തഫ, കെ.പി.ശിവദാസ്, പ്രിയബാബു , വേലായുധന്‍ മാസ്‌ററര്‍, വേരന്‍, കെ.ആര്‍. ജയന്ത്കുമാര്‍, അധ്യാപകരായ ബാബു, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.