Saturday 15th of December 2018

ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് വാഹന/ഉപകരണ വായ്പ

Category: Thiruvananthapuram
Published: Friday, 14 December 2018
തിരുവനന്തപുരം : ഭിന്നശേഷിക്കാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിന് വാഹന/ഉപകരണ വായ്പ നല്‍കും.  ആറ് ശതമാനമാണ് പലിശനിരക്ക്.  സ്ത്രീകള്‍ക്ക് ഒന്നും കേള്‍വി, കാഴ്ച, മാനസിക വൈകല്യമുള്ളവര്‍ക്ക് അരശതമാനവും പലിശയിളവ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം  12 എന്ന വിലാസത്തിലോ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം.  ഫോണ്‍: 0471 2347768.