Thursday 21st of November 2019

മില്‍ക്ക് കൂളര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

Category: Thrissur Published: Monday, 14 October 2019
 
 
തൃശ്ശൂര്‍: മേലൂര്‍ ക്ഷീരോദ്പാദക സഹകരണ സംഘത്തിന് മില്‍മ വഴി അനുവദിച്ച പാല്‍ ശീതീകരണ യൂണിറ്റിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഇആര്‍സിഎംപിയു ചെയര്‍മാന്‍ ജോണ്‍ തെുരവത്ത് കറവ മാട് വിതരണം നടത്തി. തരിശുഭൂമിയില്‍ തീറ്റ പുല്ല് കൃഷി ചെയ്യുന്ന രണ്ടാമത്തെ ഭൂമിയുടെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി ഗോപിനാഥും ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ ഹരിഷ് എമ്പ്രാന്തിരിയും നിര്‍വഹിച്ചു. 
 
സംഘത്തിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിത കര്‍ഷകയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജുവും, കര്‍ഷകനെ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബുവും, മികച്ച സഹകാരിയായി തിരഞ്ഞെടുത്ത ടി.കെ.അദിത്യവര്‍മയെ ബി.ഡി.ദേവസി എംഎല്‍എയും ആദരിച്ചു. ഇആര്‍സിഎംപിയു മാനേജര്‍ ഡോ.ജോര്‍ജ് തോമസ്, കേരള ഫീഡ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ പി.പി.ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.സാബു, പഞ്ചായത്തംഗങ്ങളായ വനജ ദിവാകരന്‍, സി.കെ.വിജയന്‍, സംഘം പ്രസിഡന്റ് വി.ഡി.തോമസ്, സെക്രട്ടറി മോളി ജോഷി, ഡോ.എം.എസ്.ലോകേഷ്, പി.എഫ്.സെബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു