Friday 18th of October 2019

നക്ഷത്രവനമൊരുങ്ങുന്നു

Category: Thrissur Published: Saturday, 05 October 2019
 
തൃശ്ശൂര്‍: നാട്ടിക ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നക്ഷത്രവനം പദ്ധതി നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു നീര്‍മരുത് തൈ നട്ട് ഉദ്ഘാടനം ചെയ്തു. പിഎച്ച്സി കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ.എ.ഷൗക്കത്തലി അധ്യക്ഷനായിരുന്നു. 
 
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ ജനാര്‍ദ്ദനന്‍, മെമ്പര്‍മാരായ സി.ജി.അജിത്കുമാര്‍, സജിനി ഉണ്യാരംപുരക്കല്‍, ലളിത മോഹന്‍ദാസ്, ടി.സി.ഉണ്ണിക്കൃഷ്ണന്‍, എന്‍.കെ.ഉദയകുമാര്‍, കെ.വി.സുകുമാരന്‍, സെക്രട്ടറി സി.എ.വര്‍ഗ്ഗീസ് തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടിക ഗവ: ഫിഷറീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
 
തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നക്ഷത്രവനം നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എം കെ ബാബു അധ്യക്ഷത വഹിച്ചു. 
 
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ പി കെ സുഭാഷിതന്‍, കെ കെ രജനി, വാര്‍ഡ് മെമ്പര്‍ പി. എസ് സുല്‍ഫിക്കര്‍, എന്‍ആര്‍ഇജിഎസ് ഉദ്യോഗസ്ഥരായ ദില്‍ന, സ്വാതി, ധനിഷ, ഡോ. കേതുല്‍ പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹനീഷ് കുമാര്‍, ഹെല്‍ത്ത് ഉദ്യോഗസ്ഥരായ സീനത്ത്, വിദ്യാസാഗര്‍, മായ, പത്മാവതി അനുഷ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.