Saturday 24th of August 2019

ജാഗ്രത പാലിക്കണം

Category: Thrissur Published: Saturday, 20 July 2019
 
തൃശ്ശൂര്‍: കാലാവര്‍ഷം ശക്തിപ്രാപിച്ച് പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിശ്ചിത അളവില്‍ ഡാമിലെ വെളളം തുറന്നു വിടേണ്ട സാഹചര്യമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറന്നു വിടുന്നതു മൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുവാന്‍ സാധ്യതയുളളളതിനാല്‍ സമീപ്രദേശങ്ങളിലുളളവരും മത്സ്യബന്ധന മറ്റു അനുബന്ധന പ്രവര്‍ത്തികള്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണം.