Saturday 24th of August 2019

തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം തൃശൂരില്‍

Category: Thrissur Published: Friday, 19 July 2019
തൃശ്ശൂര്‍:  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2019 ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശന കര്‍മ്മം ജൂലൈ 21ന് രാവിലെ 10ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ചടങ്ങില്‍ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ ആദ്യ വില്‍പ്പന നിര്‍വഹിക്കും. 
 
മേയര്‍ അജിത വിജയന്‍, സംസ്ഥാന നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനവും 5 കോടി രൂപ, 2 കോടിരൂപ രണ്ടും മൂന്നും സമ്മാനങ്ങളായും നല്‍കുന്നുണ്ട്. ടിക്കറ്റ് വില 300 രൂപയാണ്. നറുക്കെടുപ്പ് സെപ്തംബര്‍ 19ന് നടക്കും.