Tuesday 18th of June 2019

വോട്ടെണ്ണല്‍ : ജില്ലാ കളക്ടര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് സന്ദര്‍ശിച്ചു

Category: Thrissur Published: Tuesday, 21 May 2019
 
തൃശൂര്‍: ലോകസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂര്‍ ലോകസഭ മണ്ഡലം വോട്ടെണ്ണല്‍ നടക്കുന്ന തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് ജില്ലാ കളക്ടര്‍ ടി വി അനുപമ സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തി. വോട്ടെണ്ണല്‍ ഹാള്‍, മീഡിയ സെന്റര്‍ എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
 
വിപുലമായ മീഡിയ സെന്ററാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഗവ. എഞ്ചിനീയറിങ് കോളേജ് അക്കാദമിക്ക് ഹാളില്‍ ഒരുക്കുക. ജില്ലാതല വോട്ടിങ് നില, സംസ്ഥാനതല വോട്ടിങ് നില എന്നിവ എല്‍ സി ഡി പ്രോജക്ടറുടെ സഹായത്തോടെ മീഡിയ സെന്ററില്‍ കാണാന്‍ സൗകര്യമൊരുക്കും, ഇന്റര്‍നെറ്റ്, കണക്ടിവിറ്റി, കമ്പ്യൂട്ടര്‍, ടി വി തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് രാവിലെ മുതല്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും.