Saturday 24th of August 2019

പൂരം ഇ-ബുക്ക് പ്രകാശനം ചെയ്തു

Category: Thrissur Published: Wednesday, 15 May 2019
 
തൃശൂര്‍: ജില്ലാ ഭരണകൂടം തയ്യാറാക്കിയ തൃശൂര്‍ പൂരം ഇ-ബുക്ക് പ്രകാശനം പൂരം ഫെസ്റ്റിവല്‍ കമ്മറ്റി ഓഫീസില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ കള്കടര്‍ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍ കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് രാജേഷ് മേനോന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പൂരം കൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള വിവരങ്ങള്‍ ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.