Thursday 22nd of August 2019

കലാമണ്ഡലം ഗീതാനന്ദന് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം

Category: Thrissur Published: Monday, 07 September 2015
ഗുരുവായൂര്‍: അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കി വരുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം ഓട്ടന്തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന് മന്ത്രി എ.പി.അനില്‍കുമാര്‍ സമ്മാനിച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് 25,555 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പി.വി.ബിനേഷ്, എന്‍.രാജു, കെ.ശിവശങ്കരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി.മഹേഷ് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി, എം.ഗോപാലകൃഷ്ണന്‍ നായര്‍, ചന്ദ്രന്‍ നായര്‍, ഡോ.വി.അച്ചുതന്‍ കുട്ടി എന്നിവരെയും ആദരിച്ചു.