Thursday 23rd of May 2019

രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

Category: Thrissur Published: Tuesday, 16 April 2019
 
തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൃശൂര്‍ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി.
 
പൊതുനിരീക്ഷകന്‍ പി.കെ. സേനാപതിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. കളക്ടറുടെ ചേമ്പറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പങ്കെടുത്തു.
 
തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്യുന്ന ഇ.വി.എം കമ്മീഷനിംഗ് സഹവരണാധികാരികളുടെ നേതൃത്വത്തില്‍ ഏഴ് കേന്ദ്രങ്ങളിലായി ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നേരെത്തെ പൂര്‍ത്തിയാക്കുന്നതിനാണിത്. ഇലക്ഷന്‍ കമ്മീഷന്റെ എന്‍ജിനീയര്‍മാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
 
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജീകരിക്കുക. കമ്മീഷനിംഗോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാവും. 22ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത ശേഷം പോളിങ് ഉദ്യോഗസ്ഥരെ അതത് ബൂത്തുകളിലെത്തിക്കും. 23നാണ് വോട്ടെടുപ്പ്.