Thursday 23rd of May 2019

സ്വീപ്പിന്റെ പ്രവര്‍ത്തനം പൂരംനഗരിയിലും

Category: Thrissur Published: Tuesday, 09 April 2019
 
 
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി സ്വീപ്പിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ പൂരനഗരിയിലും. സ്വീപ്പിന്റെ തൃശൂര്‍ പൂരം പ്രദര്‍ശന സ്റ്റാള്‍ തൃശൂര്‍ ലോക്സഭാ ണ്ഡലം പൊതുനീരീക്ഷകന്‍ പി.കെ. സേനാപതി ഉദ്ഘാടനം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി അനുപമ അധ്യക്ഷത വഹിച്ചു. 
 
പൊതുനിരീക്ഷകനും ജില്ലാ കളക്ടറും വോട്ടുയന്ത്രത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 'വോട്ടു ചെയ്യൂ, സമ്മാനം നേടൂ' സമ്മാനപ്പെട്ടിയില്‍ ആദ്യ കൂപ്പണ്‍ പൂരം കമ്മറ്റി സെക്രട്ടറി രാധാകൃഷ്ണന്‍ നിക്ഷേപിച്ചു. കൂപ്പണ്‍  നറുക്കുടുപ്പ് വിജയികള്‍ക്ക് ജില്ലാ  ഭരണകൂടം സമ്മാനവും  നല്‍കുന്നുണ്ട്. 
 
താലൂക്ക് തഹിസില്‍ദാര്‍ ജോര്‍ജ് ജോസഫ്, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ പി. ഡി സിന്ധു, കെ.ആര്‍ രവി ചന്ദ്രന്‍, പൂരം എക്സിബിഷന്‍ കമ്മറ്റി പ്രസിഡണ്ട് കെ സതീഷ് മേനോന്‍, പ്രൊഫ. പി ചന്ദ്രശേഖരന്‍, സെക്രട്ടറി പി രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി വി രാംകുമാര്‍, ട്രഷറര്‍ കെ. മാധവകുമാര്‍ പങ്കെടുത്തു.