Sunday 24th of February 2019

നിലാവുറങ്ങാത്ത ഒല്ലൂര്‍ ഹൈമാസ്‌ക് ലൈറ്റുകളുടെ മണ്ഡല തല ഉല്‍ഘാടനം നിര്‍വഹിച്ചു

Category: Thrissur Published: Monday, 11 February 2019
തൃശൂര്‍ :  അധികാര വികേന്ദ്രികരണം കടലസ്സില്‍  ഒതുക്കുവാന്‍ ഉള്ളതല്ലന്നെ്  പ്രവര്‍ത്തിയിലൂടെ  നമ്മള്‍ തെളിയിച്ചു കഴിഞ്ഞുവെന്നും ക്യഷി വകുപ്പ്  മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍  അഭിപ്രായപെട്ടു നിലാവുറങ്ങാത്ത ഒല്ലൂര്‍ എന്ന പദ്ധതിയായ ഒല്ലൂര്‍ നിയോജ മണ്ഡലത്തിലെ ഹൈമാസ്‌ക് ലൈറ്റുകളുടെ മണ്ഡല തല ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് സര്‍ക്കാരിന്റെ  1000 ദിനം  പിന്നിടുമ്പോള്‍  ഓരോമൂക്കിലും  മൂലയിലും  വന്‍ വികസനമാണ് വരുന്നതെന്നും മന്ത്രി അഭിപ്രായപെട്ടു . ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക്  പ്രത്യേക പരിഗണന  നല്‍കുകയെന്ന  അവസഥയായിരുന്നു മുന്‍കാലങ്ങളില്‍  അതിനെ  മാറ്റം വരുത്തി കൊണ്ട്  140  എം എല്‍ എ മാര്‍ക്കും  പ്രത്യേക  പരിഗണന നല്‍കുന്ന  സമീപനമാണ്   പിണറായി വിജയന്‍ നയിക്കുന്ന ഈ  സര്‍ക്കാര്‍  നടപ്പിലാക്കുന്നത്   തദ്ദേശ സ്വായഭരണ സഥാപനങ്ങള്‍ക്ക്      വലിയ തോതിലുള്ള  സാമ്പത്തിക സഹായം നല്‍കുക വഴി സാമ്പത്തിക സ്വതന്ത്യവും  പഞ്ചായത്തുകള്‍ക്ക് നല്‍കി  വികസനകാര്യത്തില്‍  രാജ്യത്തെ ഒന്നാം സഥാനത്തെയക്ക്  കേരളം മാറി കൊണ്ടിരിക്കുകയാമ്  മുമ്പ്  10000 ത്തോളം  തസതികകള്‍  പിന്‍വലിച്ചരുന്ന സഥാനത്ത്  18000 തസതികകള്‍  സഥാപിച്ച് കൊണ്ട്  മാറ്റം  വരുത്തിയെന്നും  കേരള ബഡജറ്റില്‍ ഏറ്റവും  കൂടുതല്‍ തുക അനുവദിച്ചത് ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ആണ്  യൂറോപ്യന്‍  രാജ്യങ്ങളില്‍ മാത്രം  കാണാന്‍ കഴിയുന്ന  ആധുനിക രീതിയിലുള്ള സൂ ആണ് പൂത്തുരില്‍ വരുന്നത് ഇതിലൂടെ അന്തരാഷ്ട്ര തലത്തിലേക്ക്  ഒല്ലൂര്‍ മാറുന്നതിനെ  വേണ്ടിയുളള സഹായമാണ്  സര്‍ക്കാര്‍   ചെയ്യുന്നതന്നും  മന്ത്രി കൂട്ടി ചേര്‍ത്തു .  ചടങ്ങില്‍  അഡ്വ  കെ  രാജന്‍ എം എല്‍ എ  അദ്ധ്യക്ഷത വഹിച്ചു  എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും  മൂന്ന് കോടി 40 ലക്ഷം  രൂപ ചിലവഴിച്ച്  കൊണ്ട്  ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഇടങ്ങളായി  70  സെന്റെറുകളിലാണ്  ഹൈമാസറ്റ് ലൈറ്റുകള്‍  സ്ഥാപിച്ചിട്ടുള്ളത്  . ചടങ്ങില്‍ മേയര്‍  അജിത വിജയന്‍, ഡെപ്യൂട്ടിമേയര്‍ റാഫി ജോസ് പി, ഐ എസ്  ഉമാദേവി, അജിത ജയരാജന്‍, വര്‍ഗ്ഗിസ് കണ്ടംകുളത്തി ,പി എസ്  വിനയന്‍, മിനി ഉണ്ണിക്യഷണന്‍, കെ എന്‍ വിജയകുമാര്‍ അഡ്വ  പി ആര്‍ രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു