Thursday 21st of March 2019

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

Category: Thrissur Published: Thursday, 06 December 2018
തൃശൂര്‍ : സംസ്ഥാന ഭാഗ്യക്കുറി എജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്‌സണ്‍ മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ. ബാബു എം പാലിശ്ശേരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ. പ്രസാദ്, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എം. രാജ്കപൂര്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ്. ഗോപി, ലോട്ടറി തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ.എസ്. ഷാഹിത സ്വാഗതവും അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി.എ. ഷാജു നന്ദിയും പറഞ്ഞു.