Saturday 20th of October 2018

വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് 1.12 കോടി രൂപ

Category: Thrissur Published: Tuesday, 18 September 2018
 
തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍നിന്ന് കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് 1,12,06146 കോടി രൂപ. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സിബിഎസ്ഇ/ഐസിഎസ്ഇ ഉള്‍പ്പടെയുള്ള 1214 സ്‌കൂളുകളിലെ 12ാം തരം വരെയുള്ള വിദ്യാര്‍ഥികളാണ് ഈ തുക സമാഹരിച്ചത്.
 
11,12,13 തീയതികളിലായാണ് സ്‌കൂളുകള്‍ വഴി വിദ്യാര്‍ഥികളില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയഡഡ് ഉള്‍പ്പടെ 979 എല്‍പി, യുപി, ഹൈസ്‌കൂളുകളില്‍ നിന്നായി 8,890231 ലക്ഷം രൂപയും 214 ഹയര്‍സെക്കണ്ടറി/വിഎച്ച്എസ്എസ് സ്‌കൂളുകളില്‍ നിന്നായി 19,24,420 ലക്ഷം രൂപയും 21 സിബിഎസ്ഇ/ഐസിഎസ്ഇ മറ്റ് ബോര്‍ഡ് സ്‌കൂളുകളില്‍ നിന്ന് 3,91,495 ലക്ഷം രൂപയുമാണ് വിദ്യാര്‍ഥികള്‍ സംഭാവന നല്‍കിയത്.