Sunday 18th of November 2018

ദുരിതാശ്വാസ നിധി : ആദ്യഘട്ടം ലഭിച്ചത് 5.70 കോടി രൂപ

Category: Thrissur Published: Friday, 14 September 2018
തൃശൂര്‍ :പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടിയുളള ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ തൃശൂര്‍ ജില്ലയില്‍ നിന്നും ലഭിച്ചത് 5,70,18,017 രൂപ . എഴു താലൂക്കുകളില്‍ നിന്നായി സമാഹരിച്ച 4,58,18,017 രൂപയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച 1,12,00000 രൂപയും ചേര്‍ന്നതാണ് ഈ തുക . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധന സമാഹരണം സെപ്തംബര്‍ 10 നാണു തുടങ്ങിയത്. സെപ്തമ്പര്‍ 15 വരെ ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ജില്ലയിലെ താലൂക്കുകളില്‍ നിന്നു മാത്രം ഇന്നലെ (സെപ്തംബര്‍ 13) മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈപ്പറ്റി.കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും . അതിനായി കഴിയുന്നത്ര സഹായം ചെയ്യണമെന്നും മന്ത്രിമാര്‍ പറഞ്ഞു.നാടിന്റെ പൊതു ആവശ്യമെന്ന നിലയില്‍ നിധി സമാഹരണത്തെയും സഹായങ്ങളെയും കാണണം.രണ്ടാം ഘട്ടമായ സെപ്തംബര്‍ 15 ന് ധനസഹായസമാഹരണത്തിനെത്തുമ്പോഴും കഴിവതും സഹായിക്കാന്‍ ഏവരും മുന്നോട്ടു വരണമെന്നും മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.