Sunday 24th of February 2019

ആനകള്‍ക്ക് ഇനി സുഖചികിത്സ

Category: Thrissur Published: Monday, 02 July 2018
തൃശൂര്‍: ഗൂരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസഥതയിലുളള പുന്നത്തൂര്‍ ആനകോട്ടയിലെ ആനകള്‍ക്ക് ഔഷധ ചികിത്സയക്ക് തുടക്കമായി.  ഇനി 30 ദിവസം ആനകോട്ടയിലെ 51 ആനകള്‍ക്കും മധുര പലഹാരങ്ങളും ഔഷധ മരുന്നുകളും, കരിമ്പും, പഴങ്ങളും നല്‍കി.പാദം മുതല്‍ മസ്തഷകം വരെ  സുഖം ലഭിക്കുന്ന ചികിത്സ നല്‍കും. കാര്‍ക്കിടക ചികിത്സയുടെ ഭാഗമായി 11 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് ചിലവഴിക്കുന്നത്.  ഡോ പി കെ ബിജു എം പി, ആനകള്‍ക്കുള്ള ഔഷധകൂട്ടകള്‍ അടങ്ങിയ ഭക്ഷണം നല്‍കികൊണ്ട്  ഉദ്ഘാടനം ചെയ്തു. കെ.വി അബദുള്‍ ഖാദര്‍ എംഎല്‍എ, ഗൂരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ ദാസ്, മെമ്പര്‍മാരായ എം വിജയന്‍, ഗോപിനാഥ് പങ്കെടുത്തു.