Sunday 24th of February 2019

നെടുപുഴ സര്‍ക്കാര്‍ സ്‌കൂളിന് പുതിയ ക്ലാസ്സ്മുറികള്‍ നിര്‍മ്മിച്ചു നല്‍കി കോര്‍പ്പറേഷന്‍

Category: Thrissur Published: Friday, 29 June 2018
 
തൃശൂര്‍: 100 വര്‍ഷം പിന്നിട്ട നെടുപുഴ സര്‍ക്കാര്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ ഓടിട്ട പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. വിസ്തൃതമായ രണ്ട് പുതിയ ക്ലാസ്സ് മുറികള്‍ ജനകീയാസത്രണ പദ്ധതി പ്രകരം ത്യശൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കി. ഒല്ലൂര്‍ എംഎല്‍എ അഡ്വ. കെ രാജന്‍ പുതിയ ക്ലസ്സ്് മുറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അ്ദ്ധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ് മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍മാരായ ഷീബ പോള്‍സണ്‍, അജിത വിജയന്‍, പി സി ജ്യോതിലക്ഷ്മി, പിടിഎ പ്രസിഡണ്ട് അനിത സുഭാഷബാബു, എം കെ ബാലകൃഷണന്‍, വി വി സഹദേവന്‍, ശ്രീലേഖ, മാലതി വി.എ, ടി ആര്‍ സുരേഷ് പ്രധാനാദ്ധ്യാപിക അംബിക.എ സംസാരിച്ചു.