Saturday 17th of November 2018

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷ 29ന്

Category: Thrissur Published: Wednesday, 27 June 2018
തൃശൂര്‍: നിപ്പ വൈറസ് പനി പടര്‍ന്ന സാഹചര്യത്തില്‍ മാറ്റിയ ജൂണ്‍ 13ലെ വ്യവസായിക പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) (കാറ്റഗറി നമ്പര്‍ 002/07) തസ്തികയിലേക്കുളള ഒ എം ആര്‍ പരീക്ഷ ജൂണ്‍ 29 രാവിലെ 7.30 മുതല്‍ 9.15 വരെ വരെ നടക്കും. പരീക്ഷ കേന്ദ്രങ്ങള്‍ക്കോ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ മാറ്റമില്ല. ഉദ്യോഗര്‍ത്ഥികള്‍ നേരത്തേ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി നിശ്ചിത പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.