Wednesday 17th of October 2018

സുജിത് കുമാറിന് ജോലി നല്‍കാന്‍ ചാരിറ്റബിള്‍ സൊസൈറ്റി

Category: Thrissur Published: Tuesday, 15 May 2018
 
തൃശൂര്‍:  ആരും ജോലി നല്‍കാത്തതിനാല്‍ പട്ടിണിയാണെന്നും ജീവിതം ദുരിതപൂര്‍ണ്ണമാണെന്നും കാണിച്ച് ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗനു അപേക്ഷ നല്‍കിയ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട എടമുട്ടം മാരാത്ത് വീട്ടില്‍ സുജി എന്ന സുജിത് കുമാറിന് ജില്ലാ കളക്ടര്‍ ഇടപെട്ടതാടെ ആശ്വാസം. സുജിത് കുമാറിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലിയും താമസസൗകര്യവും ഒരുക്കുവാന്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ മുന്നില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുജിത് കുമാറിനെ വിളിച്ച് ജില്ലാ കളക്ടര്‍ വിവരം അറിയിച്ചു.