Saturday 21st of April 2018

എല്‍.ബി.എസില്‍ അഞ്ച് തസ്തികകളില്‍ ശമ്പളം പരിഷ്‌കരിച്ചു

Category: New G O
Published: Saturday, 20 August 2016

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ സീനിയര്‍ പ്രോഗ്രാമര്‍, ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് - 1, ഇന്‍സ്ട്രമെന്റ് ടെക്‌നീഷ്യന്‍ ഗ്രേഡ് - 1, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് - 2, ലൈബ്രേറിയന്‍ ഗ്രേഡ് - 4 എന്നീ തസ്തികകളില്‍ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവായി.

 

സീനിയര്‍ പ്രോഗ്രാമര്‍ 20740 - 36140 (പഴയത് 19240 - 34500), ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 1 - 13900 - 24040 (പഴയത് 10480 - 18300), ഇന്‍സ്ട്രമെന്റ് ടെക്‌നീഷ്യന്‍ ഗ്രേഡ് 1 - 13900 - 24040 (പഴയത് 11620 - 20240), ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 - 11620 - 20240 (പഴയത് 9940 - 16580), ലൈബ്രറിയന്‍ ഗ്രേഡ് 4 - 11620 - 20240 (പഴയത് 10480 - 18300).