Saturday 21st of April 2018

കടാശ്വാസം അനുവദിച്ച് ഉത്തരവായി

Category: New G O
Published: Tuesday, 23 August 2016
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പകളില്‍ കടാശ്വാസം അനുവദിച്ച് ഉത്തരവായി. മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് മുതലിന്റെ ഒന്നരയിരട്ടിയെങ്കിലും തിരിച്ചടച്ചിട്ടും ജപ്തിഭീഷണി നേരിടുന്ന, താഴ്ന്ന വരുമാനക്കാരായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 
 
 
സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍,ഭവനനിര്‍മാണ ബോര്‍ഡ്,  സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, റവന്യൂ വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് വായ്പ എടുത്തിരിക്കുന്നവര്‍ക്ക് കുടിശ്ശിക തുക പലിശയും പിഴപ്പലിശയും ഒഴിവാക്കി ഇരുപത്തിനാല് പ്രതിമാസ ഗഡുക്കളാക്കി തിരിച്ചടയ്ക്കാവുന്ന വിധത്തില്‍ വായ്പ പുനക്രമീകരിച്ചു കൊണ്ടും അനുബന്ധമായി ചേര്‍ത്ത മാര്‍ഗരേഖയ്ക്ക് വിധേയമായാണ് ഉത്തരവ്. 
 
 
സ.ഉ.(പി) നം 118/2016
തിയതി 20/ 08 /2016