Saturday 21st of April 2018

പോളിഹൗസ് കര്‍ഷകര്‍ക്ക് വൈദ്യുതി സബ്‌സിഡി

Category: New G O
Published: Wednesday, 27 May 2015

സംസ്ഥാനത്തെ പോളിഹൗസ് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വൈദ്യുതി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. 40 മുതല്‍ 400 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള സംസ്ഥാനത്തെ നിലവിലുളള 1108 പോളിഹൗസ് കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

പോളിഹൗസുകള്‍ക്ക് യൂണിറ്റിന് ആറ് രൂപ എന്ന നിലവിലെ വൈദ്യുതി നിരക്ക് അറുപത് പൈസയായായി കുറവ് ചെയ്തുകൊണ്ടാണ് സബ്‌സിഡി നല്‍കുക. 50 യൂണിറ്റ് വരെയുള്ള പ്രതിമാസ വൈദ്യുതി ഉപയോഗത്തിനാണ് സബ്‌സിഡി ലഭിക്കുക. ഇതിനായി പോളിഹൗസുകള്‍ക്ക് പ്രതേ്യകം മീറ്റര്‍ ഘടിപ്പിക്കേണ്ടതുണ്ട്. ആദ്യ ഗഡു ആയി ഇതിനായി 52.09 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഭരണാനുമതി നല്‍കിയിട്ടുണ്ട്.