Saturday 21st of April 2018

സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍: ബാങ്കുകള്‍ മുഖേനയും ലഭ്യമാക്കാന്‍ ഉത്തരവായി

Category: New G O
Published: Monday, 29 August 2016
 
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍/ തുടര്‍ പെന്‍ഷന്‍ ട്രഷറിയ്ക്കു പുറമെ പൊതു മേഖല ബാങ്കുകള്‍ മുഖേനയും വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായി.
 
ഇതു പ്രകാരം പെന്‍ഷന്‍ തുക പൊതുമേഖല ബാങ്കുകള്‍ വഴി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള സര്‍വീസ് പെന്‍ഷനും ഫാമിലി പെന്‍ഷനും വിതരണം ചെയ്യുന്ന അതേ മാതൃകയില്‍ പൊതുമേഖല ബാങ്കുകള്‍ വഴിയും വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ട്രഷറി ഡയറക്ടര്‍ക്ക് സംസ്ഥാന പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. നിലവിലെ സ്ഥിതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രഷറിയില്‍ നിന്നും തുക വാങ്ങാം.
 
 
ഉത്തരവ് നമ്പര്‍- സ.ഉ (പി )നമ്പര്‍:17/2016/ പൊ.ഭ.വ തീയതി-16/08/2016