Saturday 21st of April 2018

സര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ ; പ്രവൃത്തി സമയം ബാധിക്കാതെ ക്രമീകരിക്കണം

Category: New G O
Published: Wednesday, 31 August 2016

ര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം പ്രവര്‍ത്തനസമയം ഒഴിവാക്കി ക്രമീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധം ക്രമീകരിച്ചായിരിക്കണം ആഘോഷങ്ങള്‍.

 

ഈ വര്‍ഷത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 12 ന് തുടങ്ങും. 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി വരുന്ന പ്രത്യേക സാഹചര്യത്തില്‍ പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.