Saturday 21st of April 2018

തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യാ: തുക അനുവദിച്ചു

Category: New G O
Published: Sunday, 04 September 2016

ഒരുവര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍, എസ്‌റ്റേറ്റുകള്‍, കയര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് എക്‌സ്‌ഗ്രേഷ്യാ വിതരണം ചെയ്യുന്നതിന് 2,14,70,050 രൂപ അനുവദിച്ച് ഉത്തരവായി. പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് 2300 രൂപ വീതവും എസ്‌റ്റേറ്റുകളിലേയും തോട്ടങ്ങളിലെയും തൊഴിലാളികള്‍ക്ക് 1250 രൂപ വീതവും കയര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 750 രൂപ വീതവുമാണ് എക്‌സ്‌ഗ്രേഷ്യാ.