Saturday 21st of April 2018

മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ച് ഉത്തരവായി

Category: New G O
Published: Monday, 05 September 2016

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ-ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് നല്‍കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്റെയും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്റെയും നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവായി. ബിരുദം - അയ്യായിരം, ബിരുദാനന്തര ബിരുദം - ആറായിരം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ - ഏഴായിരം, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് - പ്രതിമാസം ആയിരത്തി മൂന്നൂറ് രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്ക് പതിമൂവായിരം രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്.