Saturday 21st of April 2018

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

Category: New G O
Published: Tuesday, 06 September 2016

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപയില്‍ നിന്ന് 1500 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വര്‍ധിപ്പിച്ച വേതനവും നിലവില്‍ നല്‍കാനുള്ള കുടിശ്ശികയും ഓണത്തിനുമുമ്പ് കൊടുത്ത് തീര്‍ക്കും. വര്‍ധനവ് 2016 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 26032 ആശമാര്‍ക്ക് പ്രതിമാസം 1500 രൂപാനിരക്കില്‍ ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുകയും, കുടിശ്ശികയും നല്‍കുന്നതിന് 48,74,63,000/- രൂപ അനുവദിച്ച് ഉത്തരവിറങ്ങി.

 

G.O.(Rt) No. 2488/2016/H&FWD

തിയതി 05.09.2016