Friday 22nd of November 2019

ജില്ലയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ട്

Category: Pathanamthitta Published: Wednesday, 16 October 2019
 
പത്തനംതിട്ട:  കേരളത്തില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജില്ലയില്‍ ഇന്നും  നാളെയും ജില്ലാ കളക്ടര്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ഇടിമിന്നലിനെതിരേ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. 
 
ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്. മഞ്ഞ അലര്‍ട്ടു പ്രഖ്യാപിച്ച വേളയില്‍ വരും ദിവസങ്ങളിലെ മഴ സംബന്ധിച്ച അലര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ ശ്രദ്ധയോടെ നിരീക്ഷിക്കണം. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി ദൃശ്യ-ശ്രവ്യ മാധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ കളക്ടറുടെയും ഫേസ്ബുക്ക് പേജുകളോ ശ്രദ്ധിക്കുക.
 
കളക്ടറേറ്റിലും താലൂക്കാഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. കളക്ട്രേറ്റ്  0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂര്‍ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.