Saturday 24th of August 2019

ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെ മഞ്ഞ അലര്‍ട്ട്

Category: Pathanamthitta Published: Monday, 12 August 2019
പത്തനംതിട്ട: ജില്ലയില്‍ ഇന്നു മുതല്‍ 14 വരെ മഞ്ഞ അലര്‍ട്ടെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് അറിയിച്ചു. മഴ ശക്തി പ്രാപിച്ചുവരുമ്പോള്‍ തന്നെ നല്‍കുന്ന ജാഗ്രതാ നിര്‍ദേശമാണ് മഞ്ഞ അലര്‍ട്ട്. 64.4 മുതല്‍ 124.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമ്പോഴാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കുക. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.