Saturday 24th of August 2019

തിരുവല്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു

Category: Pathanamthitta Published: Monday, 22 July 2019
 
പത്തനംതിട്ട: മഴ ശക്തമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. തിരുവല്ലയില്‍ രണ്ടാമതൊരു ക്യാമ്പു കൂടി  തുറന്നു. തിരുമൂലപുരം എസ്എന്‍വിഎച്ച്എസിലാണ് പുതിയ ക്യാമ്പ് തുറന്നത്. 18 കുടുംബങ്ങളിലെ 53 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചു. 
 
ഇതുള്‍പ്പെടെ തിരുവല്ല താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 42 കുടുംബങ്ങളിലെ 143 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ തിരുവല്ല താലൂക്കിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലും മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് എല്‍.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസില്‍ 24 കുടുംബങ്ങളിലെ 90 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് എല്‍.പി സ്‌കൂളില്‍ ഒരു കുടുംബമാണുള്ളത്. 
 
പുതുതായി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയ  തിരുമൂലപുരം എസ്എന്‍വിഎച്ച്എസിന് ഇന്ന് (തിങ്കള്‍) ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.