Saturday 15th of December 2018

ലോക മണ്ണ് ദിനാചരണം നടത്തി

Category: Pathanamthitta Published: Thursday, 06 December 2018
പത്തനംതിട്ട : സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉത്ഘാടനം ആന്റോ ആന്റണി എംപി നിര്‍വ്വഹിച്ചു.  വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കോന്നിയൂര്‍ പി.കെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് വൈ. മണിലാല്‍, സ്ഥിരം സമിതി അധ്യക്ഷരായ നിര്‍മല സാം, വി.ഷൈജു,  അമ്പിളി ജി.നായര്‍, മണ്ണുപര്യവേഷണ അസിസ്റ്റന്റ്  ഡയറക്ടര്‍   എന്‍.വി  ശ്രീകല, ജില്ലാ  മണ്ണുസംരക്ഷണ ഓഫീസര്‍ ഡി.ആനന്ദബോസ്, കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍  കെ.എസ്. മോഹന്‍ ശങ്കര്‍, ഗ്രാമ പഞ്ചായത്തഗംങ്ങള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  പി.നന്ദകുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ അജി എന്നിവര്‍ സംസാരിച്ചു. 
ചടങ്ങില്‍ വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുകയും മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു. മണ്ണിന്റെ ആരോഗ്യ പരിപാലനം എന്ന വിഷയത്തേക്കുറിച്ച്  ഡോ.വി.മിനി ക്ലാസ് നയിച്ചു.