Saturday 18th of August 2018

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍

Category: Pathanamthitta Published: Saturday, 11 August 2018
* തിരുവല്ല താലൂക്കില്‍ ഇന്ന് 11 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇന്നലെ മൂന്ന് ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. തിരുവല്ലയിലെ ക്യാമ്പുകള്‍ ഇതോടെ അകെ 14 ആയി. 
 
* കോഴഞ്ചേരി താലൂക്കില്‍ ആറ് ക്യാമ്പുകളും മല്ലപ്പള്ളി താലൂക്കില്‍ ഒരു ക്യാമ്പും ഉണ്ട്. ജില്ലയിലെ ആകെ ക്യാമ്പുകള്‍ 21 ആണ്.
 
* ക്യാമ്പുകളില്‍ കഴിയുന്നത്: തിരുവല്ല 69 കുടുംബം, 288 പേര്‍. കോഴഞ്ചേരി 38 കുടുംബം, 137 പേര്‍. മല്ലപ്പള്ളി 1 കുടുംബം, 5 പേര്‍. ജില്ലയില്‍ ക്യാമ്പുകളില്‍ കഴിയുന്ന ആകെ ആളുകള്‍ 430 പേര്‍.
 
* എല്ലാ ക്യാമ്പുകളിലും റവന്യം ഉദ്യോഗസ്ഥര്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
 
* കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
 
* എല്ലാ വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 
 
* കക്കി, പമ്പ, മൂഴിയാര്‍ ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞു. കക്കി ഷട്ടര്‍ ഒരു അടി ഇന്നലെ തുറന്നിരുന്നത് അര അടിയായി കുറച്ചു. ജലനിരപ്പ് 981 മീറ്ററില്‍ നിലനിര്‍ത്തുന്നു. പമ്പ ഡാമിലെ ആറ് ഗേറ്റില്‍ 2 എണ്ണം അടച്ചു. ഷട്ടര്‍ 2 അടി തുറന്നിരുന്നത് കാല്‍ അടിയായി കുറച്ചു. മൂഴിയാറില്‍ 2 ഷട്ടര്‍ തുറന്നിരിക്കുന്നു. ജലനിരപ്പ് 192.63 മീറ്റര്‍ നിലനിര്‍ത്തുന്നു.
 
* നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പക്ഷേ, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട സ്ഥിതി തുടരുകയാണ്. മലയോര മേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കുറഞ്ഞെങ്കിലും ജലം ഒഴുകി അപ്പര്‍ കുട്ടനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാലാണ് ഇവിടെ പുതിയ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നിട്ടുള്ളത്.