Saturday 18th of August 2018

പമ്പ ഡാം: റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

Category: Pathanamthitta Published: Thursday, 09 August 2018
 
പത്തനംതിട്ട:  ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ജലാശയത്തിന്റെ ജലവിതാനം 986 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം (മൂന്നാം ഘട്ട റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. പമ്പാ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ഈ സാഹചര്യത്തി ല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും ഉയര്‍ത്തി അധികജലം പമ്പയിലേക്ക് ഒഴുക്കിവിടും. പദ്ധതി പ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 100 ക്യു.മെക്സ് എന്ന തോതില്‍ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. ഇതുമൂലം പമ്പയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പമ്പാ ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പമ്പാ നദിയുടെ ഇരുകരയിലുള്ളവരും ശബരിമല തീര്‍ഥാടകരും അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.