Wednesday 18th of September 2019

മലമ്പുഴ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല

Category: Palakkad Published: Saturday, 10 August 2019
 
 
പാലക്കാട്: മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറഞ്ഞ് വരുന്നതിനാല്‍  ഡാം ഇപ്പോള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലായെന്നും അതിനാല്‍ മുന്‍പ് സൂചിപ്പിച്ചിരുന്ന ജാഗ്രത നിര്‍ദ്ദേശം പിന്‍വലിച്ചതായും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
 
പാലക്കാട് നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന് തടസമില്ല. പാലക്കാട് ഡിപ്പോയില്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തടസ്സം കൂടാതെ ഓടുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. 10 മിനിറ്റ് ഇടവിട്ട് പതിവുപോലെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.