Saturday 24th of August 2019

ലോകാരോഗ്യദിനം: വനിതകള്‍ക്കായി മാരത്തണ്‍

Category: Palakkad Published: Saturday, 06 April 2019
 
പാലക്കാട്:  ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരത്തെ വുമണ്‍ സെല്‍ നാളെ (ഏപ്രില്‍ ഏഴ്) ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വനിതകള്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ഒയിസ്‌ക ഇന്റര്‍നാഷണലും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ വൈകുന്നേരം ആറിന് രാപ്പാടി ഓഡിറ്റോറിയത്തില്‍ പോലീസ് വുമണ്‍ സെല്‍ സി.ഐ മീന കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. 
 
രാപ്പാടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച് സുല്‍ത്താന്‍പേട്ട-സ്റ്റേഡിയം സ്റ്റാന്‍ഡ്-സിവില്‍സ്റ്റേഷന്‍ വഴി തിരിച്ചു രാപ്പാടിയില്‍ എത്തുന്ന രീതിയിലാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ കോളേജുകളും കുടുംബശ്രീ യൂണിറ്റുകളും സ്പോര്‍ട്സ് ക്ലബുകളും ഭാഗമാകുന്ന ഈ മാരത്തോണില്‍ പങ്കെടുക്കാന്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. മരത്തോണിന്റെ ഭാഗമായി കള്‍ച്ചറല്‍ നൈറ്റും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.sherun.me വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.