Saturday 20th of October 2018

ലൈബ്രറികളിലേക്കായി പുസ്തകശേഖരം കൈമാറി

Category: Palakkad Published: Wednesday, 10 October 2018
 
പാലക്കാട്: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്നും നഷ്ടപ്പെട്ട പുസ്തകങ്ങള്‍ വീണ്ടെടുക്കാനായി നടത്തുന്ന പുസ്തക ശേഖരണ ദൗത്യത്തിലേക്ക്  കഥാകൃത്ത് പരുത്തിപ്പുള്ളി രാധാകൃഷ്ണന്‍  തന്റെ പുസ്തകങ്ങള്‍ സംഭാവന നല്‍കികൊണ്ട് പങ്കാളിയായി. ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും  സംയുക്തമായാണ് ദൗത്യം നടത്തുന്നത്. 
 
ജില്ലാ കളക്ടര്‍ ഡി.ബാലമുരളിയാണ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്. ബാലസാഹിത്യ കൃതികളായ ശില്പം- യക്ഷിക്കോട്ട എന്നിവയുടെ നാല് വീതം കോപ്പികളാണ്  സംഭാവനയായി നല്‍കിയത്. താല്‍പര്യമുളളവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ജില്ലാ ലൈബ്രറി കൗണ്‍സിലിലും നേരിട്ട് ബുക്കുകള്‍ കൈമാറാവുന്നതാണ്. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്നും നഷ്ടപ്പെട്ടത് 25 ലക്ഷത്തോളം പുസ്തകങ്ങള്‍. ഇതിലൂടെ 15 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫോണ്‍: 04912505329, 0491 2504364.