Sunday 18th of November 2018

മഴക്കെടുതി : ജില്ലയില്‍ ആകെ നഷ്ടം 1165.28 കോടി രൂപ

Category: Palakkad Published: Friday, 14 September 2018
പാലക്കാട് : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ആകെ നഷ്ടം 1165.28 കോടി രൂപയാണ്.  ഭാഗികമായി നശിച്ചുപോയ വീടുകള്‍ 4878.  കണക്കാക്കുന്ന നഷ്ടം 24,39,00,000 രൂപ.  പൂര്‍ണമായും തകര്‍ന്ന വീടുകള്‍ 1276. നഷ്ടം 51,04,00,000 രൂപ.  കാര്‍ഷിക മേഖലയിലെ ആകെ നഷ്ടം 8997 ലക്ഷം രൂപയാണ്.  ഇതില്‍ വിളനാശം 6152 ലക്ഷവും അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടം 2845 ലക്ഷവുമാണ്.  പൊതുമരാമത്ത് വകുപ്പിന് കീഴിലുളള 1252.57 കി.മീ.  റോഡുകള്‍ക്ക് ഉണ്ടായ നാശനഷ്ടം 521.28 കോടി രൂപ.  മുനിസിപ്പാലിറ്റികളുടെ കീഴിലുളള 187 കി.മീ. റോഡുകള്‍ക്ക് 10.16 കോടി നഷ്ടവും പൊതുമരാമത്ത് വകുപ്പിന് കീഴിലുളള 1756 കി.മീ റോഡുകള്‍ക്ക് 167.34 കോടി രൂപയുടെയും നഷ്ടം സംഭവിച്ചിട്ടുണ്ട്. 116 പൊതു കെട്ടിടങ്ങള്‍ക്കുളള നാശ നഷ്ടം 4,70,99,073 രൂപയാണ്.  അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം ഗ്രാമീണ മേഖലയില്‍ 167.34 കോടി രൂപയും നഗരമേഖലയില്‍ 10.16 കോടി രൂപയുമാണ്.  ഡാമുകളും മൈനര്‍ ഇറിഗേഷനുമുള്‍പ്പെടെ ജലവിഭവ മേഖലയില്‍ 5296.74 ലക്ഷം രൂപയുടെയും മൃഗസംരക്ഷണ മേഖലയില്‍ 1,86,87,800 രൂപയുടെയും ഫിഷറീസ് മേഖലയില്‍ 247.03 ലക്ഷം രൂപയുടെയും വൈദ്യുതി ബോര്‍ഡിന് 865.88 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.