Friday 19th of October 2018

കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

Category: Palakkad Published: Wednesday, 08 August 2018
പാലക്കാട്: കനത്ത മഴയെതുടര്‍ന്ന് മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ മീന്‍ പിടിക്കാനും മറ്റുമായി ആരും പുഴകളില്‍ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. പുഴകളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.