Wednesday 19th of December 2018

മലബാര്‍ക്രാഫ്റ്റ് മേളയില്‍ മനംകവരുന്ന മുളങ്കുട്ടങ്ങള്‍

Category: Palakkad Published: Tuesday, 23 January 2018
പാലക്കാട്: പുല്ലു വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയില്‍ കസേരയും കട്ടിലും തൊട്ട് പാത്ര സ്റ്റാന്‍ഡും പെന്‍ ഹോള്‍ഡറും വരെ തീര്‍ത്ത് വയനാട്, കാസര്‍കോഡ്, പാലക്കാട് ജില്ലകളുടെ 10ഓളം സ്റ്റാളുകള്‍ മലബാര്‍ ക്രാഫ്റ്റ് മേളയില്‍ വേറിട്ട് നില്‍ക്കുന്നു,
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുളള കരകൗശല വൈദഗ്ദ്യത്തോടൊപ്പം തന്നെ ഈ മുളങ്കുട്ടങ്ങള്‍ കാണികളുടെ മനംകവരുകയാണ്. പുട്ട് കുറ്റി, ചട്ടുകം, പപ്പടം കുത്തി, പൂവട്ടി, കളിക്കോപ്പുകള്‍, കര്‍ട്ടനുകള്‍, ഓടക്കുഴല്‍, മൊബൈല്‍ ആംപ്ലഫയര്‍, റാന്തലുകള്‍, ചെടിചട്ടികള്‍, ഊഞ്ഞാല്‍, , കുട്ട, മുറം, പാത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു മുള ഉത്പന്നങ്ങളുടെ നിര.
ബാംബു കോര്‍പ്പറേഷന്‍, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കൂടുതലായും പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 20 മുതല്‍ 5000 വരെ വിലയുളള മുള ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനുളളത്.