Thursday 21st of November 2019

അക്ഷരോത്സവം സമാപിച്ചു: കുറ്റിപ്പുറം ചാമ്പ്യന്‍മാര്‍

Category: Malappuram Published: Monday, 14 October 2019
 
   
മലപ്പുറം:  ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവമായ അക്ഷരോത്സവം സമാപിച്ചു. 107 പോയിന്റ് നേടി കുറ്റിപ്പുറം ബ്ലോക്ക് ചാമ്പ്യന്‍മാരായി. 84 പോയിന്റ് നേടിയ കൊണ്ടോട്ടി ബ്ലോക്ക് രണ്ടാം സ്ഥാനവും 67 പോയിന്റ്് നേടിയ തിരൂരങ്ങാടി ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ പി.ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
 
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍ കലോത്സവ സന്ദേശം നല്‍കി. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം, സറീന ഹസീബ്, സമീറ എള യേടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.നാസര്‍, സാക്ഷരതാ മിഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗം ടി.ബാബു, ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കു  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ സമ്മാന വിതരണം നിര്‍വ്വഹിച്ചു.
 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍  അധ്യക്ഷത വഹിച്ചു. വളണ്ടിയേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസ സ്ഥിര സമിതി  ചെയര്‍മാന്‍ വി.സുധാകരന്‍ നിര്‍വ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, കെ.എം റഷീദ് എന്നിവര്‍ പങ്കെടുത്തു.