Wednesday 18th of September 2019

സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും

Category: Malappuram Published: Wednesday, 14 August 2019
മലപ്പുറം: ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ നല്‍കുന്നതിനായി എല്ലാ സപ്ലൈകാ ഔട്ട്‌ലെറ്റുകളും അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുന്നുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. വി. സുനില അറിയിച്ചു. വില്ലേജ് ഓഫീസറുടെ കത്ത് പ്രകാരം സപ്ലൈകാ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ക്യാമ്പുകളിലക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്. ക്യാമ്പുകളിലക്ക് ആവശ്യമായ ഗ്യാസ് സിലിണ്ടറുകള്‍ വില്ലജ് ഓഫീസറുടെ കത്ത് പ്രകാരം ക്യാമ്പുകളിലക്ക് നല്‍കുന്നതിനായി എല്ലാ ഗ്യാസ് ഏജന്‍സികള്‍ക്കും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം വില്ലേജ് ഓഫീസറുടെ കത്ത് പ്രകാരം നല്‍കുന്നതിനായി എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നപക്ഷം അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായാ, ജില്ലാ സപ്ലൈ ഓഫീസറുമായാ താഴെ പറയുന്ന നമ്പറുകളിലൂടെ ബന്ധപ്പെടാം. 
തിരൂരങ്ങാടി താലൂക്ക്: 9188 527 392, പൊന്നാനി താലൂക്ക്: 9188 527 393, നിലമ്പൂര്‍ താലൂക്ക്: 9188 527 394, കൊണ്ടാട്ടി താലൂക്ക്: 9188 527 395, ഏറനാട് താലൂക്ക്: 9188 527 396, തിരൂര്‍ താലൂക്ക്: 9188 527 397, പെരിന്തല്‍മണ്ണ താലൂക്ക്: 9188 527 398, ജില്ലാ സപ്ലൈ ഓഫീസര്‍: 9188 527 324.