Saturday 24th of August 2019

ഹജ്ജ് ക്യാമ്പ് സമാപന സംഗമം നടത്തി

Category: Malappuram Published: Saturday, 20 July 2019
 
മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ചു. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
 
വാക്കുകളല്ല കര്‍മ്മമാണ് പ്രധാനമെന്നു ഓര്‍മ്മപ്പെടുത്തുന്ന ആരാധനയാണ് ഹജ്ജ് എന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം സര്‍ക്കാരിന്റെ നന്ദി അദ്ദേഹം അറിയിച്ചു. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. 
 
ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന വനിതാ ബ്ലോക്കിന്റെ് കെട്ടിടത്തിന്് കേന്ദ്ര ഹജ്ജ് കമ്മിറ്റി ധനസഹായം അനുവദിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ ജിന നബി ശൈഖ് പറഞ്ഞു. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എ മാരായ ടി. വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി. കെ. ബഷീര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പി.കെ അഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗവും ക്യാമ്പ് ജനറല്‍ കണ്‍വീനറുമായ അബ്ദു റഹ്മാന്‍ എന്ന ഇണ്ണി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, മുഹമ്മദ് ഖാസിം കോയ, എല്‍ സുലൈഖ, എം എസ് അനസ്, മുസ്ലിയാര്‍ സജീര്‍, അസി. സെക്രട്ടറി ടി കെ അബ്ദു റഹ്മാന്‍, മുന്‍ എം.എല്‍.എ എം. പി. എം ഇസ്ഹാഖ് കുരിക്കള്‍, സി. പി. സൈതലവി,  ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് എന്നിവര്‍ പങ്കെടുത്തു.  
 
15 ദിവസമായി നടന്നുവരുന്ന ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്ന് നാല് വിമാനങ്ങളിലായി 1160 ഇന്ന് പുറപ്പെടും. ഉച്ചക്ക് 2.50നാണു അവസാന വിമാനം. ഇന്നലെ  കരിപ്പൂരില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 599 പേര്‍ യാത്ര പുറപ്പെട്ടു. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന രണ്ടു എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി ഹജ്ജിനു പുറപ്പെട്ടവരുടെ എണ്ണം 12624 ആയി. ഇതില്‍ 5093 പുരുഷന്മാരും 7531 സ്ത്രീകളുമാണ്. കൂടാതെ 16  കുട്ടികളും പുണ്യ ഭൂമിയില്‍ എത്തി. ഇതില്‍ 2750 പേര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴിയാണ് പുറപ്പെട്ടത്.
 
കരിപ്പൂരില്‍ നിന്നു സഊദി എയര്‍ലൈന്‍സിന്റെ 37 സര്‍വ്വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 33 സര്‍വ്വീസുകള്‍ പൂര്‍ത്തിയായി. നെടുമ്പാശ്ശേരിയല്‍ നിന്ന് എയര്‍ ഇന്ത്യയുടെ 8 ചാര്‍ട്ടേട് സര്‍വ്വീസുകളുമാണ് നടത്തിയത്. ഹാജിമാര്‍ക്കുള്ള സംസം 5 ലിറ്റര്‍ വീതം മടക്ക യാത്രയില്‍ അതത് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ വെച്ച് ഹാജിമാര്‍ക്കു നല്‍കും. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് മടക്ക യാത്ര.