Saturday 19th of January 2019

മുതുവല്ലൂര്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് സഹായ എസ്.എം.എസ് പദ്ധതി ആരംഭിച്ചു

Category: Malappuram Published: Saturday, 12 January 2019
മലപ്പുറം:   വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്‌ക്കരിച്ച സഹായ എസ്.എം.എസ്പദ്ധതിയുടെ കരിപ്പൂര്‍ ഡിവിഷന്‍ തല ഉദ്ഘാടനം മുതുവല്ലൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. 200ല്‍ അധികം രക്ഷിതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ കെ.എസ്. അജിത് പദ്ധതി വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനവും നടന്നു. കരാട്ടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വസ്ത്രം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിതരണം ചെയ്തു.          പരിപാടിയില്‍  പ്രിന്‍സിപ്പാള്‍ കെ.കെ. മുഹമ്മദ് അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാഹിദ ദേവര്‍തൊടി, ഉമ്മുഹബീബ,എസ്.എസ്.സി ചെയര്‍മാന്‍ കെ.പി.അബ്ദുല്‍അസീസ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.സൈതലവി, സ്റ്റാഫ് സെക്രട്ടറി പി.ടി.സാജേഷ്, പത്മസുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.