Tuesday 18th of June 2019

മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

Category: Malappuram Published: Thursday, 10 January 2019
മലപ്പുറം : ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മെഷീനുകള്‍, വി.വിപാറ്റ് മെഷീനുകള്‍ തുടങ്ങിയവയില്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി  മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ ഉപ വരണാധികാരിമാര്‍, തഹസില്‍ദാര്‍മാര്‍ , സെക്ടറല്‍ ഓഫീസര്‍മാര്‍ , ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ , ആശ വര്‍ക്കര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും