Sunday 17th of February 2019

സഹകരണ വകുപ്പ് സമാഹരിച്ചത് 7.72 കോടി രൂപ

Category: Malappuram Published: Wednesday, 19 September 2018
മലപ്പുറം : പ്രളയക്കെടുതിയില്‍ മുങ്ങിയവരെ സഹായിക്കാന്‍ സഹകരണ വകുപ്പ് സംഘങ്ങള്‍,ബാങ്കുകള്‍ ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവയില്‍ നിന്ന് സമാഹരിച്ച് നല്‍കിയത് 7.72 കോടി രൂപ. ദുരിതാശ്വാസ നിധിയിലേക്ക് വകുപ്പ് വഴി സമാഹരിച്ചത്,  ബാങ്കുകളും സംഘങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കിയത്, ദുരിത ബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്വരൂപിച്ചത് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് തുക.
 
ജില്ലയിലെ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും സംഭാവനയായി സമാഹരിച്ച 2,26,90,173 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഈ തുകക്കുള്ള ചെക്കുകള്‍ കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് രജിസ്ട്രാര്‍  ജോസ് എബ്രഹാം ജില്ലാ കളക്ടര്‍ അമിത് മീണക്ക്  കൈമാറി.ഇതിനു പുറമെ വിവിധ സഹകരണ സംഘങ്ങള്‍,ബാങ്കുകള്‍ എന്നിവ 1,26,99,296 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട്് നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 1500 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് 4,18,50,000/ രൂപ സമാഹരിച്ചിട്ടുണ്ട്. .