Wednesday 19th of September 2018

പരിശീലനം നല്‍കി

Category: Malappuram Published: Thursday, 12 July 2018
മലപ്പുറം: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കുള്ള വാര്‍ഷിക പരിശീലനം മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്നു. അസിസ്റ്റന്റ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി അധ്യക്ഷത വഹിച്ചു. മികച്ച ഇന്‍വെസ്റ്റിഗേറ്റര്‍മാരായ പി. കെ. ഷിജിക്കും പീറ്റര്‍ ജോസ്, എസ്. അനൂപ്, എ. ഷനില എന്നിവര്‍ക്കും ജോയിന്റ് ഡയറക്ടര്‍ വി. പി. സറഫുദ്ദീന്‍ അവാര്‍ഡ് നല്‍കി. 
     സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം അസിസ്റ്റന്റ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് നിര്‍വ്വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മുരുകന്‍, നാഷണല്‍ സാമ്പിള്‍ സര്‍വ്വെ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ വി. കെ. ജോണ്‍സണ്‍, റിസര്‍ച്ച് ഓഫീസര്‍മാര്‍മാരായ പി. എം. ഹബീബുള്ള, മാത്യൂ ഫിലിപ്പോസ്, അഡീഷണല്‍ ജില്ലാ ഓഫീസര്‍മാരായ മുഹമ്മദ് ഷെരീഫ്, കെ. ശിവദാസ് സംസാരിച്ചു.
    ഊരകം കൃഷി ഓഫീസര്‍ പി. എം. മെഹറുന്നീസ ജില്ലയിലെ പ്രധാന കൃഷി, കൃഷി രീതികള്‍, രാസവള പ്രയോഗം എന്നിവയെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ ഓഫീസര്‍ സി. പി. മോഹനന്‍ സ്വാഗതവും റിസര്‍ച്ച് അസിസ്റ്റന്റ് എന്‍. വി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.