തൊഴിലുറപ്പ് പദ്ധയിലുള്‍പ്പെടുത്തിയാണ് 'പച്ചതുരുത്ത്' നടപ്പാക്കുന്നത്.

Category: Main News Published: Tuesday, 01 October 2019
തിരുവനന്തപുരം:  കരവാരം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു. കരവാരം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങ് ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 'പച്ചതുരുത്ത്' പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. കൃഷിയും സംസ്‌കാരവും ഇഴചേര്‍ന്നുള്ള പഴമയുടെ നന്മയിലേക്ക് നാം തിരിച്ചു പോകണമെന്നും വലിയ കൂട്ടായ്മയുടെ വിജയമാണ് 'പച്ചതുരുത്തെന്നും അദ്ദേഹം പറഞ്ഞു.  
 
കരവാരം പഞ്ചായത്തിനെ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആദ്യത്തെ തരിശു രഹിത പഞ്ചായത്തായും ബി. സത്യന്‍ എം.എല്‍.എ പ്രഖ്യാപിച്ചു. ഒഴിഞ്ഞു കിടക്കുന്ന പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ഹരിത മിഷനുമായി ചേര്‍ന്ന് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പച്ചക്കറി തോട്ടമുണ്ടാക്കുകയുമാണ് 'പച്ചത്തുരുത്ത്'പദ്ധതികൊണ്ട് ലക്ഷ്യംവയക്കുന്നത്. തൊഴിലുറപ്പ് പദ്ധയിലുള്‍പ്പെടുത്തിയാണ് 'പച്ചതുരുത്ത്' നടപ്പാക്കുന്നത്.
 
ചടങ്ങില്‍ കരവാരം പഞ്ചായത് പ്രെസിഡന്റ് ദീപ ഐ എസ്, വൈസ് പ്രസിഡന്റ് എസ് സുരേഷ്‌കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ടെക്നിക്കല്‍ ഓഫീസര്‍ വി വി ഹരിപ്രിയ എന്നിവര്‍ പങ്കെടുത്തു. 
 
Hits: 68