ഗാന്ധിജയന്തി വാരാചരണം

Category: Main News Published: Monday, 30 September 2019
 
 
തിരുവനന്തപുരം:  മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ ഒക്ടോബര്‍ 2ന് രാവിലെ 7.30ന് ഗാന്ധിപാര്‍ക്കില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  
 
ഒക്ടോബര്‍ നാല് രാവിലെ പത്ത് മണിയ്ക്ക് തിരുവനന്തപുരം ഗവ. വനിതാ കോളേജില്‍ മതേതരത്വം - സങ്കല്പവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.
 
ചടങ്ങില്‍ ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചെറിയാന്‍ ഫെലിപ്പ്, ഡോ. ടി.എന്‍. സീമ, ഡോ. കെ.ജെ. യേശുദാസ്, സ്വാതന്ത്ര്യസമര സേനാനികളായ ഗോപിനാഥന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍ പിള്ള, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍,പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാല്‍, പി.ആര്‍.ഡി ഡയറക്ടര്‍ യു.വി. ജോസ്, കൗണ്‍സിലര്‍ എസ്.കെ.പി. രമേശ്, ശശിധരന്‍ കാട്ടായിക്കോണം, ഡോ. എന്‍. ഗോപകുമാരന്‍ നായര്‍, ഡോ. ജി. വിജയലക്ഷ്മി, ഡോ. ബി.എസ്. തിരുമേനി, ജഗജീവന്‍, ഫെയിസി. എ, ഷീബ പ്യാരേലാല്‍, സി.കെ ബാബു എന്നിവര്‍ പങ്കെടുക്കും. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. അയ്യപ്പന്‍ നന്ദി പറയും.
 
ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന, സെമിനാര്‍, ശുചിത്വ ബോധവത്ക്കരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഏകോപനം പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കും.
 
Hits: 47